തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞ് കൊല്ലപ്പെടുത്തി

തിരുവനന്തപുരം: വെള്ളനാട്ടില്‍ ഒരു വയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞ് കൊല്ലപ്പെടുത്തി. ഉറിയാക്കോട് സ്വദേശി സിന്ധുവിന്റെ ഒരുവയസുള്ള ആണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്. സിന്ധുവിന്റെ സഹോദരി മഞ്ജുവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മഞ്ജുവിന് മനസികാസ്വാസ്ഥ്യമുണ്ട്.

കൊലപാതക ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. വിളപ്പില്‍ശാല പോലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്. കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പോലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സിന്ധുവിന്റെ ഭര്‍ത്താവ് ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഈ കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞത് കൊലപ്പെടുത്തിയത്.

Exit mobile version