കാസര്‍കോട്: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ജില്ലയിലാണ് സംഭവം. 12 കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്ക് നിസാരമാണെന്നാണ് വിവരം.
കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് – കുഞ്ചാറിലാണ് അപകടം ഉണ്ടായത്.
also read:ഭാര്യയ്ക്ക് ക്യാന്‍സര്‍, വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍! ഹര്‍ജി തള്ളി, രൂക്ഷ വിമര്‍ശനം
സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അതേസമയം, ആലപ്പുഴ കായംകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചച്. കൃഷ്ണപുരം മുക്കടയിലാണ് സംഭവം.
also read:ചായപാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടികൂടിയത് 75 കോടി രൂപ വിലവരുന്ന ലഹരി മരുന്ന്
ഭഗവതിപ്പടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിട്ടിച്ച് പെരിങ്ങാല സ്വദേശി മരിച്ചു. അമ്പതുവയസ്സുകാരിയായ മിനിയാണ് അപകടത്തില്‍ മരിച്ചത്.
Discussion about this post