തിരുവനന്തപുരം: കേരളത്തിലെ പ്രധാന വിനോദസഞ്ചാകേന്ദ്രമായ പൊന്മുടിയില് വീണ്ടും പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി സ്കൂളിന് സമീപം ഇന്ന് രാവിലെ ആണ് പുലിയെ കണ്ടത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഡിസംബര്‍ 26നും പൊന്മുടിയില് പുലിയിറങ്ങിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും പുലിയി ഇറങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.
കഴിഞ്ഞ തവണ രാവിലെ 8.30 ന് പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാരാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്. സ്റ്റേഷനു മുന്നിലുള്ള റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോകുകയായിരുന്നു പുലി.
ഉടന്‍തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പുള്ളിപ്പുലിയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊന്മുടിയും പരിസരപ്രദേശങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
Discussion about this post