കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊല്ലത്ത് നാളെ തുടക്കമാവും. ഇതിന് മുന്നോടിയായി വിജയികള്‍ക്കായുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് നിന്നും ഇന്ന് ആശ്രാമ മൈതാനത്ത് എത്തിക്കും. വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവമാണ് കൊല്ലത്ത് നടക്കുന്നത്.
വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരത്തോടെയാണ് സ്വര്‍ണക്കപ്പ് പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് എത്തുക. നാളെ മുതല്‍ നാല് ദിവസമാണ് പരിപാടി.
also read: തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചു, കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍
ജനുവരി നാലിന് രാവിലെ കൊല്ലം ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐഎഎസ് പതാക ഉയര്‍ത്തും.മുഖ്യമന്ത്രി പിണറായി വിജയന് 10 മണിക്ക് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവം ഇത്തവണ 24 വേദികളിലായാണ് നടക്കുന്നത്.കൊല്ലം നഗരം ഇത് നാലാം തവണയാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുക.
Discussion about this post