ഭര്‍ത്താവിന്റെ ചിതകത്തിയെരിയും മുമ്പേ വിടവാങ്ങി ഭാര്യയും, ദമ്പതികളുടെ മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

ആലപ്പുഴ: ഭര്‍ത്താവിന്റെ ചിതകത്തിയെരിയും മുമ്പേ ഭാര്യയും യാത്രയായി. ആലപ്പുഴയിലാണ് മണിക്കൂറുകളുടെ വ്യത്യസത്തില്‍ ഭാര്യയും ഭര്‍ത്താവും മരണപ്പെട്ടത്.

ചേര്‍ത്തലയില്‍ ആറാട്ടുപുഴ കള്ളിക്കാടോ കൂട്ടുങ്കല്‍ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. 71കാരനായ സഹദേവന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

also read:ബിജെപിയില്‍ ചേര്‍ന്നത് അംഗീകരിക്കാനാവില്ല, ഫാ. ഷൈജു കുര്യനെതിരെ പരസ്യപ്രതിഷേധവുമായി വിശ്വാസികള്‍

കഴിഞ്ഞ ദിവസമായിരുന്നു കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിക്കായിരുന്നു സഹദേവന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

ഭര്‍ത്താവിന്റെ ചിതയെരിഞ്ഞു തീരും മുന്‍പ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ 68കാരിയായ സതിയമ്മയും വിടവാങ്ങി. കിടപ്പു രോഗിയായിരുന്നു സതിയമ്മ.

also read;കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അപകടം, യാത്രക്കാരന് ദാരുണാന്ത്യം

സതിയമ്മയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടന്നു. മക്കള്‍: ഷാജിക്കുട്ടന്‍, ശാന്റിമോള്‍, ഷാബു. മരുമക്കള്‍: അനിത, സജീവ്, കാര്‍ത്തിക.

Exit mobile version