പത്തനംതിട്ട: ബിജെപിയില്‍ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ പരസ്യപ്രതിഷേധുമായി ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ രംഗത്ത്. വിശ്വാസികള്‍ റാന്നി ഇട്ടിയപ്പാറയിലെ ഓര്‍ത്തഡോക്‌സ് സഭാ നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നിലാണ് പ്രതിഷേധിച്ചത്.
വൈദികര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തി. ഇതോടെ ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. മറുപടി നല്‍കാനില്ലാത്തതിനാല്‍ മെത്രാപ്പോലീത്ത മുങ്ങിയെന്നാണ് വിശ്വാസികള്‍ പറയുന്നത്.
ഫാ. ഷൈജു കുര്യന്‍ ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികള്‍ പറയുന്നു. ഓര്‍ത്തഡോക്‌സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയില്‍ നിന്ന് നീക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് വിശ്വാസികള്‍ സഭാ അധ്യക്ഷന് പരാതി നല്‍കി. സംഭവുമായി ബന്ധപ്പെച്ച് നടപടി വന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.
Discussion about this post