കോഴിക്കോട്: പെയിന്റിംഗ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ നാല്പ്പത്തിയൊമ്പതുകാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൊടിവള്ളിയിലാണ് സംഭവം.
കിഴക്കോത്ത് പന്നൂര് കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന് അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. അബ്ദുല്‍ റസാഖ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
also read:കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അപകടം, യാത്രക്കാരന് ദാരുണാന്ത്യം
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു ബന്ധുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു അബ്ദുല്‍ റസാഖ്.
ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ റസാഖിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. ജംസീനയാണ് ഭാര്യ.
also read:പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണമരണം
മക്കള്‍: ആയിഷ നൂറ (ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, പത്തനംതിട്ട മെഡിക്കല്‍ കോളേജ്), ഫാത്തിമ സഹ്റ (എം ജെ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), ആരിഫ സിദ്റ (എളേറ്റില്‍ ജി എം യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനി).
Discussion about this post