കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അപകടം, യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആര്‍ടിസി ബസ്സിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് സംഭവം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

also read:കുട്ടി കര്‍ഷകന് മാത്യുവിന് സഹായവുമായി മന്ത്രിമാരും: അഞ്ച് പശുക്കളെയും കാലിത്തീറ്റയും സൗജന്യമായി നല്‍കും

ഇന്ന് വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version