കോഴിക്കോട്: സംസ്ഥാനത്തെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സംവിധാനം വരുന്നു. ഒരോ ജില്ലകളിലും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ഇത് നടപ്പിലാക്കുക. തെരുവ് ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടേതാണ് ഈ നീക്കം
പദ്ധതി പ്രകാരം പെട്ടിക്കടകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. കൂടാതെ വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഈ പദ്ധതി കൊണ്ടുവരുന്നതിന് മുന്നോടിയായി അധികൃതര്‍ വിവര ശേഖരണം ആരംഭിച്ചു.
Discussion about this post