കൊല്ലം: മന്ത്രിയായി ചുമതലയേറ്റ ശേഷം ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടിപി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. മാധവനെ ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ കാണാന്‍ വരുമെന്ന് ഉറപ്പും നല്‍കിയാണ് മന്ത്രി മടങ്ങിയത്.
നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. രണ്ടുദിവസത്തിനുള്ളില്‍ താന്‍ ഇനിയും വരുമെന്നും അന്നു വീണ്ടും കാണാമെന്നും ഉറപ്പ് നല്‍കിയാണ് മന്ത്രി ഇറങ്ങിയത്.
2015 ലാണ് കൊല്ലം ഗാന്ധിഭവനില്‍ മാധവന്‍ എത്തുന്നത്. പക്ഷാഘാതം വന്നതിന് ശേഷം വിശ്രമത്തിലായ താരം കഴിഞ്ഞ ഒന്‍പതുകൊല്ലമായി ഗാന്ധിഭവനിലെ അന്തേവാസിയാണ്. നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ പ്രിയങ്കരനായി മാറിയ താരമായിരുന്നു മാധവന്‍.