തിരുവനന്തപുരം: പുതുവത്സരത്തിന്റെ ആഘോഷത്തിൽ നാടും നഗരവും മുങ്ങിയതിനിടെ കല്ലറ നിവാസികൾ പുതുവർഷ പുലരിയിലേക്ക് കണ്ണു തുറന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ട്. കല്ലറ മുതുവിളയിൽ താമസിച്ചിരുന്ന വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്.
ഇരുവരുടേയും മൃതദേഹം ഇന്ന് രാവിലെ എട്ട് മണിയോടെ അയൽവാസികളാണ് കണ്ടെത്തിയത്. ഇരുവരും മകനൊപ്പമായിരുന്നു താമസം. ന്യൂ ഇയർ ആഘോഷം ആയതിനാൽ കഴിഞ്ഞ ദിവസം വീട്ടിലുള്ള മറ്റുള്ളവർ പുറത്തുപോയ സമയത്താണ് ഇവർ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
ALSO READ- ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു; പ്രഖ്യാപിച്ച് ഓസീസ് താരം ഡേവിഡ് വാർണർ
ഇരുവരും വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post