കോഴിക്കോട്: പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോടാണ് ദാരുണസംഭവം. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്ഹാന് ആണ് മരിച്ചത്.
പതിനേഴ് വയസ്സായിരുന്നു. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ വെച്ചാണ് ട്രെയിനിടിച്ചത്.
also read:തിരുവല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും ട്രെയിനിന്റെ എന്‍ജിനില്‍ കുടുങ്ങി. സ്കൂട്ടറുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്.
also read:കോവിഡ് ടെസ്റ്റില്‍ പോസ്റ്റീവ്: ഫലം എത്തുന്നതിന് മുന്‍പ് ആഗ്രയില്‍ നിന്നും മലയാളി യുവാവ് മുങ്ങി
ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന. ട്രെയിനില്‍ ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചത്. ഇതിലെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
Discussion about this post