കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവച്ച നവകേരള സദസ്സിന് ഇന്ന് തുടങ്ങും. ജില്ലയിലെ 4 മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക.
വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികള്‍. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. എന്നാല്‍ കാബിനറ്റില്‍ ആന്റണി രാജുവും, അഹമ്മദ് ദേവര്‍ കോവിലും ഉണ്ടാകില്ല.
അതേസമയം, തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.