പത്തനംതിട്ട: വഴിയില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ചാക്കില്കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വഴിയില്‍ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതിനെ ചൊല്ലിയാണ് നാട്ടുകാര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചത്.
പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് നാട്ടുകാര്‍ പെരുമ്പാമ്പിനെ എറിഞ്ഞത്. സംഭവത്തില്‍ ഇളവന്തിട്ട പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
വഴിയരികില്‍ നിന്നും പെരുമ്പാമ്പിനെ കണ്ട നാട്ടുകാരാണ് പാമ്പിനെ പിടികൂടിയത്. പിന്നാലെ, പഞ്ചായത്തംഗം ബിന്ദു ടി ചാക്കോയെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വിവരം പഞ്ചായത്തംഗം വനംവകുപ്പിനും വിവരം കൈമാറി. ഉദ്യോഗസ്ഥരെത്താന്‍ താമസിച്ചതോടെ രോഷാകുലരായ നാട്ടുകാര്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടുകയും പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തന്നെ കൊണ്ടുവന്നിടുകയുമായിരുന്നു.
‘പന്ത്രണ്ട് മണിയോടുകൂടി തന്നെ ഫോറസ്റ്റുകാര് ഇവിടെയെത്തി. നിങ്ങള്‍ നില്ക്കുന്ന ലൊക്കേഷന്‍ ഫോറസ്റ്റുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ പറഞ്ഞിരുന്നു. ഇത് പ്രകാരം ഫോറസ്റ്റുകാര് അവിടെയെത്തിയപ്പോള്‍ അവിടെ പാമ്പ് ഇല്ല. നാട്ടുകാരിലൊരാളെ വിളിച്ചന്വേഷിച്ചപ്പോള്‍ പറയുകയാണ് പാമ്പിനെ നിന്റെ വീടിന് മുന്നില്‍ കൊണ്ടിട്ടിട്ടുണ്ടെന്ന്’-ബിന്ദു പറയുന്നു.
ALSO READ-യുവതി പപ്പടക്കോല് വിഴുങ്ങി: അതിസാഹസികമായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്
തടര്‍ന്ന് പോലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പെരുമ്പാമ്പിനെ കൊണ്ടുവന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് ഇലവന്തുട്ട പോലീസ് അറിയിച്ചു.
Discussion about this post