കുതിരാനില്‍ ഇന്നോവയും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; 5 പേരുടെ നില ഗുരുതരം

ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

തൃശൂര്‍: കുതിരാന്‍ പാലത്തിനു മുകളില്‍ ഇന്നോവ കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അഞ്ചുപേരുടെ നില ഗുരുതരം. രണ്ടു സ്ത്രീകളും 4 പുരുഷന്മാരും അടക്കം കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു.

കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ മിഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.

ALSO READ ന്യൂന മര്‍ദ്ദം, തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ്, കടലാക്രമണത്തിനും സാധ്യത; ജാഗ്രത

കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തൃശ്ശൂര്‍ പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയില്‍ ഇന്നോവ വാഹനം ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പോലീസും ചേര്‍ന്നു ഏറെ പാടുപെട്ടാണ് ട്രെയിലര്‍ ലോറിയുടെ മുന്‍ഭാഗത്ത് നിന്നും ഇന്നോവ വലിച്ചെടുത്തത്.

Exit mobile version