പരവൂര്‍: കൊല്ലം പരവൂരില്‍ അയല്‍വാസിയുടെ പശുവിനെ മോഷ്ടിച്ച് ഇറച്ചിയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് പിടിയിലായത്. നിരവധി അടിപിടി കേസുകളിലും ലഹരി കേസിലും പ്രതിയാണ് പിടിയിലായ ജയകൃഷണന്.
സംഭവം ഇങ്ങനെ….
കഴിഞ്ഞ ദിവസമാണ് ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ കാണാതാവുന്നത്. തൊഴുത്തില്‍ നിന്ന് കെട്ടഴിഞ്ഞ് പോയതാകാം എന്നാണ് ഉടമസ്ഥന് ആദ്യ കരുതിയത്. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും പശുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ALSO READ പുതുവത്സര ആഘോഷം, കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
പിന്നീടാണ് ജയകൃഷ്ണനാണ് പശുവിനെ മോഷ്ടിച്ചതെന്ന് ഉടമയ്ക്ക് മനസിലായത്. ഇയാള്‍ പശുവിനെ വീട്ടിലെത്തിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മാസം കുത്തിക്കീറിയെടുത്ത് കറിവെച്ചു കഴിച്ചു.
പശുവിനെ കടത്തിക്കൊണ്ട് വരാന്‍ മറ്റൊരാളുടെ സഹായവും പ്രതി തേടിയിരുന്നു. എന്നാല്‍ അയാള്‍ സഹായിക്കാന്‍ തയ്യാറായില്ല. ജയപ്രസാദിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീടിന്റെ പിന്‍വശത്ത് പശുവിന്റെ ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post