തിരുവനന്തപുരം: കോവളം സമുദ്ര ബീച്ചില്‍ ഫോട്ടോയെടുക്കുന്നതിനിടെ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണുപോയ യുവാവിന്റെ ഫോണ്‍ വീണ്ടെടുത്ത് ഫയര്‍ഫോഴ്‌സ്. എറണാകുളം സ്വദേശി ഡിനോയുടെ മൊബൈല്‍ ഫോണ്‍ ആണ് 10 അടിയോളം താഴ്ചയില്‍ പാറക്കെട്ടുകള്‍ക്കിടയിലേക്ക് വീണത്.
പാറക്കെട്ടിന് ഇടയില്‍ പുറത്ത് നിന്നാല്‍ കാണാന്‍ കഴിയാത്ത രീതിയില്‍ താഴ്ച്ചയിലേക്കാണ് ഫോണ്‍ കിടന്നിരുന്നത്. ഡിനോയും സുഹൃത്തുക്കളും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഏറെ നേരം പണിപ്പെട്ടെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ഇവര്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം തേടിയത്. വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.
തുടര്‍ന്ന് ഫോണ്‍ റിങ്ങ് ചെയ്യുന്ന ശബ്ദത്തിലൂടെ ഉപകരണങ്ങളുടെ സഹായത്താല്‍ വലിയ പാറ കല്ലുകള്‍ സാവധാനം നീക്കിയ ശേഷം പാറയിടുക്കില്‍ ഇറങ്ങി ഫയര്‍ഫോഴ്‌സ് സംഘം യുവാവിന് ഫോണ്‍ വീണ്ടെടുത്ത് നല്‍കുകയായിരുന്നു. വിഴിഞ്ഞം സ്റ്റേഷന്‍ ഓഫീസര്‍.അജയ് റ്റി.കെ, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, സന്തോഷ് കുമാര്‍, ഹരിദാസ്, ഹോം ഗാര്‍ഡ് സദാശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫോണ്‍ വീണ്ടെടുത്ത് നല്‍കിയത്.
Discussion about this post