തൃശ്ശൂര്‍: ഇതാണ് യാഥാര്‍ത്ഥ ജനസേവക… കളക്ടര്‍ അനുപമ. സോഷ്യല്‍ മീഡിയയില്‍ താരമാണ് ഇവര്‍. നേരത്തെ പലകാര്യങ്ങളിലും കളക്ടര്‍ മാതൃകയായിരുന്നു. ഇപ്പോള്‍ ഇതാ പ്രളയത്തില്‍ തകര്‍ന്ന തൃശ്ശൂര്‍ ജില്ലയുടെ പുനരുദ്ധാണം തുടങ്ങിയിരിക്കുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍ തയ്യാറാക്കി നിരത്തിയിരിക്കുന്നു കളക്ടര്‍.
വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 280 കോടി രൂപ വേണ്ടിവരും. എന്നാല്‍ നിലവില്‍ ഫണ്ടിന്റെ കുറവ് ഇല്ലെന്നും കളക്ടര്‍ ടിവി അനുപമ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ 3411 വീടുകളാണ് ഭാഗീകമായോ പൂര്‍ണ്ണമായോ തകര്‍ന്നത്.
പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 20 കോടിയും ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപ നല്‍കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
കുടുംബ തര്‍ക്കങ്ങള്‍ മൂലം ഫണ്ട് കൈമാറാന്‍ കഴിയാത്ത സാഹചര്യങ്ങളും ചിലയിടങ്ങളില്‍ ഉണ്ട്. എത്രയും വേഗം അര്‍ഹരെ കണ്ടെത്തി പണം കൈമാറാന്‍ കൈ മാറാനുള്ള ശ്രമത്തിലാണ് ഭരണകൂടം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലയിലെ 5 ഇടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.