കോട്ടയം: പാറക്കുളത്തില്‍ വീണ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കുണ്ടൂക്കാല സ്വദേശി ലിജീഷ് ആണ് മരിച്ചത്.
നാട്ടുകാരാണ് പാറക്കുളത്തില്‍ വീണ കാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തു.
അപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് കുണ്ടൂക്കാല സ്വദേശി ലിജീഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു.
വഴി തെറ്റി വന്ന കാര്‍ നിയന്ത്രണം വിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post