തിരുവനന്തപുരം: വാഹനാപകടത്തില്‍ തിരുവനന്തപുരത്ത് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. വെണ്ണിയൂര്‍ നെല്ലിവിള മുള്ളുകാട് കാവിന്‍പുറം ബഥേല്‍ ഭവനില്‍ സിബിന് ദീപ ദമ്പതികളുടെ മൂത്ത മകന് ആരോണ്‍ ആണ് മരിച്ചത്.
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. കൈക്കുഞ്ഞുള്‍പ്പെടെ മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 7ന് വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി മുക്കോല സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. സിബിനും കുടുംബവും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
ആരോണ്‍ സ്കൂട്ടറിന് മുന്‍വശത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആരോണിന് ഗുരുതര പരുക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.വിഴിഞ്ഞം എസ്എഫ്എസ് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
Discussion about this post