തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ.
ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടെ കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും എൽഡിഎഫ് സർക്കാരിന്റെ ഭാഗമാകും.
ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു, തുറമുഖ വികസന വകുപ്പ് മന്ത്രിമാരായിരുന്ന അഹമ്മദ് ദേവർകോവിൽ എന്നിവർ രാജിവെച്ച ഒഴിവിലാണ് ഇരുവരും മന്ത്രിമാരാകുന്നത്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്.
Discussion about this post