തിരുവനന്തപുരം: പൊഴിയൂരില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുളച്ചലുള്ള കോഴിക്കടയില്‍ നിന്നും കണ്ടെത്തിയതായി വിവരം. കുളത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സഞ്ചുവിനെയാണ് കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദര്‍ശ്. ഈ മാസം 20നാണ് ആദര്‍ശിനെ കാണാതായത്. ആഴ്ച്ചകള്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല.
പൊലീസ് അന്വേഷണം ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇന്ന് കുട്ടിയെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ആദര്‍ശിനെ സ്‌കൂളിലെത്തിയതിന് പിന്നാലെ കാണാതാവുകയായിരുന്നു.
ഉച്ചയോടെ സ്‌കൂള്‍ കോബൗണ്ടില്‍ വച്ച് സഹപാഠികളുമായി ആദര്‍ശ് വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന് ശേഷം മൊബൈല്‍ തല്ലിപൊട്ടിച്ച് അതിലുണ്ടായ സിം കാര്‍ഡ് ഉപേക്ഷിച്ച് ആദര്‍ശ് സ്‌കൂളില്‍ നിന്ന് പോയെന്നാണ് സഹപാഠികള്‍ പറഞ്ഞത്.
Discussion about this post