കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ആരംഭിച്ച അക്രമങ്ങള്‍ ഇപ്പോഴും പലയിടങ്ങളിലും കെട്ടടങ്ങുന്നില്ല. വ്യാപക അക്രമങ്ങളാണ് പേരാമ്പ്രയില്‍ അരങ്ങേറുന്നത്. സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായതിനു പുറകെ മറ്റ് വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരിക്കുകയാണ്. എരവട്ടൂര്‍ ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
വീടിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ് ഓരോ ദിനവും കഴിച്ചു കൂട്ടുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനുവരി രണ്ടിന് യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു.
ഇതിന് പിന്നാലെ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെയാണ് പേരാമ്പ്രയില്‍ സംഘര്‍ഷം തുടങ്ങിയത്.