കായംകുളം: കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ച ജനസേവനം ഷാജി എന്ന് അറിയപ്പെടുന്ന നവാസ് ഷാ ഹുസൈന് അന്തരിച്ചു. 30 വര്‍ഷം മുന്‍പ് കായംകുളം ഗവണ്മെന്റ് ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചക്കഞ്ഞിയും പയറും സൗജന്യമായി നല്‍കിയിരുന്നു.
കേരള കോണ്‍ഗ്രസ് (എം) വിഭാഗം ആദ്യ കാല നേതാക്കളില്‍ ഒരാളും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പരേതനായ മുല്ലശ്ശേരില്‍ ജലാലുദ്ദീന്റെ മകനാണ് ഷാജി. ചില്‍ഡ്രന്‍സ് പാലസ് എന്ന പേരില്‍ സ്കൂള്‍ നടത്തിയിരുന്ന ഷാജി, കായംകുളത്തെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
ALSO READ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് അപകടം; ഏഴ് വയസുകാരന് മരിച്ചു
കായംകുളത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും ഷാജിയാണ്. കൂടാതെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യുവാക്കളെ സംഘടിപ്പിച്ച് നാടന്‍ പന്തുകളി മത്സരങ്ങളും വോളിബോള്‍ ടൂര്‍ണമെന്റും ഷാജി സംഘടിപ്പിച്ചിരുന്നു.
Discussion about this post