കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പിരിഞ്ഞ്താമസം, മകളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

കണ്ണൂര്‍: മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. വിളമന സ്വദേശി കല്യാടന്‍വീട്ടില്‍ ഉമേഷി (40)നെയാണ് പോലീസ് അറസ്റ്റുചെയ്തത്.

പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചായിരുന്നു ആക്രമണം. നാട്ടുകാരാണ് ഉമേഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശി കെ യു സജിത (36)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read:കരുത്തരായ മോഹൻ ബഗാനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സിന് മിന്നും വിജയം; രക്ഷയായത് ദിമിത്രിയോസിന്റെ ഗോൾ

ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഇരിട്ടി ബെന്‍ഹില്‍ സ്‌കൂളിനടുത്ത് അന്തര്‍സംസ്ഥാന പാതയില്‍ വെച്ചായിരുന്നു ആക്രമണം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഉമേഷുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു സജിത.

കുട്ടികളോടൊപ്പം വാടകവീട്ടിലാണ് താമസം. കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കടലാസ് കൈമാറാനുണ്ടെന്നറിയിച്ച് സജിതയെ വിളിച്ചുവരുത്തിയാണ് ആക്രമണം.

വാക്കുതര്‍ക്കത്തിന് പിന്നാലെ സജിതയെ ഉമേഷ് കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇളയ മകള്‍ക്കൊപ്പമാണ് സജിത എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരിയാണ്.

Exit mobile version