തൃശൂര്‍: തൃശൂര്‍ അരിയങ്ങാടിയില്‍ ജീവനക്കാര്‍ കട പാതി ഷട്ടറിട്ട് പുറത്ത് പോയ സമയം കടയിലെത്തി രണ്ടു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. പട്ടാപ്പകലാണ് കടയില്‍ നിന്നും 2 ലക്ഷം രൂപ മോഷണം പോയത്.
സംഭവത്തില്‍ കുമളി സ്വദേശി അലന് തോമസ്, ഈരാറ്റുപേട്ട സ്വദേശികളായ അശ്വിന്, അമല്‍ ജോര്‍ജ് എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ പതിനേഴിനാണ് അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തില്‍ നിന്നും പ്രതികള്‍ മോഷണം നടത്തിയത്.
ALSO READ വൈഗ കൊലക്കേസ്: സനു മോഹന്‍ ജീവപര്യന്തം തടവും 1.75 ലക്ഷം പിഴയും
പകല്‍ സമയം ഇവിടുത്തെ ജീവനക്കാര്‍ കട പാതി ഷട്ടറിട്ട ശേഷം തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. വിവിധ ജില്ലകളില്‍ ബൈക്ക് മോഷണ കേസിലടക്കം പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.
മോഷണത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം ബംഗലൂരുവിലേക്ക് രക്ഷപെട്ട പ്രതികള്‍ വിദ്യാര്‍ഥികളെന്ന് പരിചയപ്പെടുത്തിയാണ് റൂമെടുത്ത് താമസിച്ചിരുന്നത്. തൃശൂര്‍ ഷാഡോ പോലീസും ടൗണ്‍ ഈസ്റ്റ് പോലീസുമാണ് പ്രതികളെ പിടികൂടിയത്.