ലണ്ടന്‍: യുകെയിലുള്ള മകനും കുടുംബത്തിനുമൊപ്പം താമസിക്കാനെത്തിയ അറുപത്തിയഞ്ചുകാരി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് മരിച്ചത്. ഡിസംബര്‍ 22ന് രാവിലെ 11.30 നായിരുന്നു മരണം.
പൂജപ്പുര തമലം അച്യുതത്ത് ഇല്ലത്ത് എ. ആര്. ഉണ്ണികൃഷ്ണന്റെ ഭാര്യ നിര്‍മ്മല ഉണ്ണികൃഷ്ണനാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിദ്യാര്‍ഥി വീസയില്‍ എംബിഎ പഠനത്തിനായി ലണ്ടനില്‍ എത്തിയ എ. യു. അരുണിന്റെ മാതാവാണ് നിര്‍മ്മല. . പഠന ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്കിങ് വീസയില്‍ താമസിക്കുകയാണ് അരുണും കുടുംബവും.
ഇവര്‍ക്കൊപ്പം താമസിക്കുന്നതിന് സന്ദര്‍ശക വീസയില്‍ എത്തിയതായിരുന്നു നിര്‍മ്മലയും ഭര്‍ത്താവും. ജനുവരിയില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഇരിക്കവയെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
Discussion about this post