തിരുവനന്തപുരം: നവജാതശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം. മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിതസജി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് 36 ദിവസം മാത്രം പ്രായമായ ശ്രീദേവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
also read:മീന്‍ പിടിക്കാന്‍ ഇറങ്ങിയതായി സൂചന, ചെക്ഡാമിന് സമീപം വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച നിലയില്‍
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. അമ്മ കുഞ്ഞിനെ കാണാനില്ലെന്ന് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി പരിശോധന നടത്തുകയായിരുന്നു.
സംഭവ സമയം കുട്ടിയുടെ അച്ഛന് വീട്ടിലില്ലായിരുന്നു. പിന്നാലെ വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിന്റെ ടവ്വല്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞ് കിണറ്റിലുണ്ടെന്ന് മനസ്സിലാവുകയായിരുന്നു. ശേഷം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന എത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു.
Discussion about this post