തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേണം. വണ്ടിത്തടം സ്വദേശിനി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്.
ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യയെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ഇന്ന് ഷഹനയുടെ വീട്ടുകാരുള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും.
ഇതിന് ശേഷം ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യും. തിരുവല്ലം പോലീസാണ് ഷഹനയുടെ മരണത്തില്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷഹനയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ ചെറിയൊരു പരിപാടി നടന്നിരുന്നു.
ഇതില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍, ഷഹന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി.
പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.