കോട്ടയം: മമ്മൂട്ടി-ജിയോ ബേബി കൂട്ടുകെട്ടിന്റെ ഏറെ നിരൂപക പ്രശംസ ലഭിച്ച സിനിമ കാതലിന് എതിരെ ചങ്ങനാശേരി അതിരൂപത. കാതൽ സിനിമ സഭയെ അപമാനിക്കുന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ആരോപിച്ചു. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വച്ച് നടന്ന നസ്രാണി യുവശക്തി സംഗമത്തിൽ സംസാരിക്കവെയാണ് അദ്ദേഹം വിമർശിച്ചത്.
സഭയെ അപമാനിക്കുന്ന ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമാതാക്കളെ ലഭിക്കുന്നെന്നും സ്വവർഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയിൽ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായെന്നും മെത്രാൻ ചോദ്യം ചെയ്തു. കഥാപശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങൾ ആയതിനേയും സഹായമെത്രാൻ വിമർശിച്ചു.
‘ഈ കഴിഞ്ഞ നാളിൽ മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിൽ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളായത് എന്തുകൊണ്ടാണ്. ഒറ്റ കാര്യമേ ഉള്ളൂ. നമ്മളെ അപമാനിക്കാനൊന്നും ചെയ്തതല്ല. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആ സിനിമയെടുത്തിരുന്നെങ്കിൽ അത് തിയേറ്റർ കാണുകയില്ല’- മാർ തോമസ് തറയിൽ പറഞ്ഞതിങ്ങനെ.
Discussion about this post