തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കണ്ണൂരിലെ പ്രമുഖ നേതാവ് സി രഘുനാഥ് ബിജെപി ദേശീയ കൗൺസിലിലേക്ക്. ഒപ്പം പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തും എത്തും.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ഇരുവരേയും പുതിയ പദവികളിലേക്ക് നാമനിർദേശം ചെയ്തത്. കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥ് ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച സ്ഥാനാർഥിയായിരുന്നു.
സി രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.