വിവാഹസദ്യയ്ക്ക് മട്ടന്‍ വിഭവം വിളമ്പിയില്ല: വിവാഹം വേണ്ടെന്ന് വച്ച് വരന്‍

തെലങ്കാന: ഇഷ്ട ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. തെലങ്കാനയിലാണ് സംഭവം. മട്ടന്‍ വിഭവം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വിവാഹം ഉപേക്ഷിച്ചത്. വധു നിസാമാബാദ് സ്വദേശിയും വരന്‍ ജഗ്തിയാല്‍ സ്വദേശിയുമായിരുന്നു.

നവംബറില്‍ വധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹമുറപ്പിക്കാന്‍ എത്തിയവര്‍ക്കായി വധുവിന്റെ വീട്ടുകാര്‍ വിഭവസമൃദ്ധമായ ഭക്ഷണവും തയ്യാറാക്കി. ഭക്ഷണം കഴിക്കാന്‍ പന്തലിലെത്തിയപ്പോഴാണ് വിഭവങ്ങളുടെ കൂട്ടത്തില്‍ ആടിന്റെ മജ്ജ കൊണ്ടുള്ള സ്‌പെഷല്‍ വിഭവമില്ലെന്ന് കണ്ടത്. ഇതേച്ചൊല്ലി വരന്റെ വീട്ടുകാര്‍, വധുവിന്റെ വീട്ടുകാരുമായി തര്‍ക്കമായി.

പോലീസെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും തങ്ങളെ അപമാനിച്ചുവെന്ന നിലപാടില്‍ വരന്റെ വീട്ടുകാര്‍ ഉറച്ചു നിന്നു. വിഭവമില്ലെന്ന വിവരം അവസാന നിമിഷം വരെ വധുവിന്റെ വീട്ടുകാര്‍ മറച്ചുവച്ചെന്നും അവര്‍ ആരോപിച്ചു. ഒടുവില്‍ ഈ ബന്ധം വേണ്ടെന്ന് വച്ച് വരന്റെ വീട്ടുകാര്‍ മടങ്ങുകയായിരുന്നു.

Exit mobile version