മദ്യലഹരിയിൽ നടുറോഡിലിറങ്ങി യുവതി; നാട്ടുകാരേയും എസ്‌ഐയേയും ആക്രമിച്ചും അസഭ്യം വിളിച്ചും പരാക്രമം

തലശ്ശേരി: കണ്ണൂരിൽ മദ്യലഹരിയിൽ റോഡിൽ പരാക്രമം കാട്ടുകയും വനിതാ എസ്‌ഐയെ മർദ്ദിക്കുകയും ചെയ്ത യുവതി ഒടുവിൽ അറസ്റ്റിൽ. കൂളി ബസാർ സ്വദേശി റസീന(30)യെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. തലശ്ശേരി എസ്‌ഐ ദീപ്തിയെയാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റസീന ആക്രമിച്ചത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിൽ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളിൽ തട്ടിയിരുന്നു. ഇതുനാട്ടുകാർ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാർക്ക് നേരേ അസഭ്യവർഷവുമായി പുറത്തിറങ്ങുകയായിരുന്നു. റോഡിൽ പരാക്രമംകാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും ചെയ്തു.

തുടർന്നാണ് പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം യുവതിയെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വനിതാ എസ്‌ഐയെയും ആക്രമിക്കുകയായിരുന്നു.

ALSO READ- സോഷ്യല്‍മീഡിയയിലൂടെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞു, വീട്ടില്‍ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച് യുവാവ്, അറസ്റ്റില്‍

റസീനയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തേയും മദ്യലഹരിയിൽ നടുറോഡിൽ പരാക്രമം കാട്ടിയതിന് റസീന പോലീസിന്റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലിൽവെച്ച് റസീന ഓടിച്ച കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച റസീനയെ നാട്ടുകാർ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാരെ കൈയേറ്റംചെയ്ത സംഭവവും ഉണ്ടായി. അന്ന് മാഹി പന്തക്കൽ പോലീസ് ബലംപ്രയോഗിച്ചാണ് റസീനയെ കസ്റ്റഡിയിലെടുത്തത്.

Exit mobile version