പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയില്‍, ദുരൂഹത

കണ്ണൂര്‍: പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയില്‍. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് സംഭവം. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ ആണ് മരിച്ചത്.

ഇരുപത്തിനാല് വയസ്സായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയതായിരുന്നു യുവാവ്.

also read:ക്രിസ്മസിന് നക്ഷത്രം തെളിയിക്കവേ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

സ്റ്റേഡിയത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്ന ജലസംഭരണിയിലാണ് വീണത്. ഏറെ നേരം കഴിഞ്ഞിട്ടും സജിന്‍ കുമാറിനെ കാണാതായതോടെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണത് കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണകാരണം വ്യക്തമായിട്ടില്ല. ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version