ഇടുക്കി: തൊടുപുഴയില്‍ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയവര്‍ പുഴയില്‍ മുങ്ങി മരിച്ചു. മോസിസ് ഐസക്ക്(17) ബ്ലസന്‍ സാജന്‍(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും കുടുംബസുഹൃത്തുക്കളാണ്.
ക്രിസ്മസ് ദിനത്തില്‍ ഇരുവരും കുടുംബങ്ങള്‍ക്കൊപ്പം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇരുവരും. വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ പള്ളിയുടെ സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയത്.
ഒരുപെണ്‍കുട്ടിയും മരിച്ച രണ്ടുപേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂവരും കയത്തില്‍ അകപ്പെട്ടെന്നാണ് വിവരം. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മോസിസ് ഐസക്കിനെയും ബ്ലസന്‍ സാജനെയും കരയ്ക്കെത്തിക്കാനായത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post