കൊച്ചി: ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. എറണാകുളത്താണ് സംഭവം. വാഴക്കുളം ചെമ്പറക്കി നാലു സെന്റ്കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളാണ് മരിച്ചത്.
ഇരുപത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനിടെയായിരുന്നു കൊലപാതകം.
also read:മകളുടെ വിവാഹ തലേന്ന് അച്ഛന് കുഴഞ്ഞുവീണ് മരിച്ചു
ഞായറാഴ്ച രാവിലെ 11 ന് അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടിലാണ് സംഭവം. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം രജീഷ് അനുമോളുടെ കഴുത്തില്‍ വെട്ടുകയായിരുന്നു.
സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. അനുമോളുടെ അച്ഛന് രവിയും അമ്മ അംബികയും ജോലിക്ക് പോയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ മകളെ കണ്ടെത്തിയത്.
also read:ശരീരം ഭാരം കുറഞ്ഞ് എല്ലും തോലുമായ നിലയില്‍, മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് രജീഷ്.
Discussion about this post