24 മണിക്കൂറിനുള്ളില്‍ നൂറിനു മുകളില്‍ പുതിയ രോഗികള്‍, കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നൂറിനു മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 128 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

covid | bignewslive

കഴിഞ്ഞ ദിവസം ഒരു കോവിഡ് മരണവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്.

also read: നവകേരള സദസ്സിന് സുരക്ഷ ഒരുക്കിയ പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും നിലവില്‍ കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. അതേസമയം, രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിച്ചവര്‍ വീണ്ടും ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതില്ല.

covid | bignewslive

എന്നാല്‍ 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റര്‍ എടുക്കേണ്ടതെന്നും ആരോഗ്യ വിദ്ഗ്ദര്‍ വ്യക്തമാക്കി. ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

Exit mobile version