പത്തനംതിട്ട: നാളെ മുതല്‍ റോബിന്‍ ബസ് വീണ്ടും പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബസ് ഉടമ. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ ഉടമയ്ക്ക് ബസ് വിട്ട് നല്‍കിയിരുന്നു. അതേസമയം, നിയമം ലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 24 -ന് പുലര്‍ച്ചെയാണ് റോബിന്‍ ബസ് പിടിച്ചെടുത്തത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ് ബസ് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുത്തു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബസ് വിട്ടുകൊടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സര്‍വീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ALSO READ തെക്കന്‍ കേരളത്തില്‍ മഴ; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പ്
അതേസമയം, നാളെ മുതല്‍ പത്തനംതിട്ടയില്‍ നിന്ന് വീണ്ടും സര്‍വീസ് തുടങ്ങുമെന്ന് റോബിന്‍ ബസിന്റെ നടത്തിപ്പുകാരന്‍ ഗിരീഷ് അറിയിച്ചു. ഇതുവരെ നിയമം പാലിച്ചാണ് സര്‍വീസ് നടത്തിയതെന്നും ഇനിയും നിയമം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്നും ഗരീഷ് പറഞ്ഞു.