തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അതിവ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമായ ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു. നാലുപേര്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോടാണ് നാലുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് ഒരാള്‍ക്ക് ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സാമ്പിള്‍ പരിശോധനയില്‍ നാല് പേര്‍ക്കുകൂടി രോഗം കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ക്ക് ട്രാവല്‍ ഹിസ്റ്ററി ഉള്ളതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.
അതിനാല്‍ ജനങ്ങള്‍ ഈ വകഭേദത്തിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.