വർഷങ്ങൾ കാത്തിരുന്നിട്ടും വിവാഹ ആൽബം നൽകാതെ കൊച്ചിയിലെ സ്റ്റുഡിയോയുടെ കബളിപ്പിക്കൽ; ദമ്പതികൾക്ക് 1.18 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവ്

കൊച്ചി: വിവാഹം കഴിഞ്ഞ് വർഷമേറെ കഴിഞ്ഞിട്ടും വിവാഹ ആൽബവും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച എറണാകുളത്തെ ഫോട്ടോ സ്റ്റുഡിയോനഷ്ടപരിഹാരം ഉൾപ്പെടെ 1,18,500 രൂപ നൽകാൻ ഉത്തരവ്.

ഒരു മാസത്തിനകം പണം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. ആലങ്ങാട് സ്വദേശി അരുൺ ജി നായരും ഭാര്യ ആലുവ ചൊവ്വര സ്വദേശി ശ്രുതിയും നൽകിയ പരാതിയിലാണ് ഉത്തരവായത്.

ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ഡിബി ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരുൾപ്പെട്ട കമ്മിഷനാണു വിധി പറഞ്ഞത്. 2017 ഏപ്രിൽ 16 നായിരുന്നു പരാതിക്കാരായ ദമ്പതികളുടെ വിവാഹം.

ALSO READ- ‘കൊച്ചിയിൽ നിന്നും ബീഫ് കഴിച്ചില്ല; ഒരിക്കലും ബീഫ് പ്രോത്സാഹിപ്പിച്ചിട്ടില്ല’; പുരി ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കാമിയ

അന്ന് വിവാഹം കവർ ചെയ്ത് ഫോട്ടോ ആൽബവും വിഡിയോയും തയാറാക്കി നൽകാൻ മുൻകൂറായി 58,500 രൂപ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനം വാങ്ങിയിരുന്നു. ബാക്കി 6,000 രൂപ വിഡിയോയും ആൽബവും കൈമാറുമ്പോൾ നൽകാമെന്നായിരുന്നു കരാർ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ആൽബവും വിഡിയോയും നൽകാതെ കബളിപ്പിക്കുകയായിരുന്നു സ്റ്റുഡിയോ. തുടർന്നാണു ഹർജിക്കാർ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ചത്.

Exit mobile version