ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അസ്ഹറുദ്ധീന്‍ പി(24) ആണ് മരിച്ചത്. പനി ബാധിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അസ്ഹറുദ്ധീന്‍.
ഡല്‍ഹി കെഎംസിസി സെക്രട്ടറിയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായിരുന്നു. അസ്ഹറുദ്ദീന്റെ
ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹി ഓഖ്ല വിഹാര്‍ മെട്രോ സ്റ്റേഷന് സമീപത്തെ ജമാഅത്തെ ഇസ്ലാമി മര്‍ക്കസില്‍ നടക്കും. ഇതിന് ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.