നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി അപകടം, ഇന്ധനം അടിക്കുന്ന മെഷീന്‍ തകര്‍ത്തു, ജീവനക്കാരന് പരിക്ക്

കോഴിക്കോട്: പെട്രോള്‍ പമ്പിലേക്ക് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. കോഴിക്കോട് ജില്ലയിലാണ് സംഭവം. അപകടത്തില്‍ പമ്പിലെ ജീവനക്കാരന് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം സംഭവിച്ചത്. കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്പിലേക്കാണ് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയത്.

also read:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുന്നതിന് ഉത്തരവിട്ടിട്ടില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ബസ് ഇടിച്ചുകയറിയതോടെ പെട്രോള്‍ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീന്‍ പൂര്‍ണമായും തകര്‍ന്നു. അതേസമയം, ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ട് തീപിടുത്തം പോലെ വന്‍ ദുരന്തം ഒഴിവായെന്നു പെട്രോള്‍ പമ്പ് മാനേജ്‌മെന്റ് അറിയിച്ചു.

സംഭവമറിഞ്ഞ മാവൂര്‍ പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ പമ്പിലെ ജീവനക്കാരനായ സൂരജിന്റെ കാലിനാണ് സാരമായ പരിക്ക് പറ്റിയത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Exit mobile version