തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ തുമ്പയിലാണ് സംഭവം. ചേര്‍ത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടന്‍ ആണ് മരിച്ചത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. സിനിമ കണ്ടു മടങ്ങവെയായിരുന്നു ഉണ്ണിക്കുട്ടന്‍ അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
also read:‘പണിക്കാര്‍ക്ക് കുഴികുത്തി പഴങ്കഞ്ഞി’: നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിന് മുന്‍പിലാണ് അപകടമുണ്ടായത്. ഉണ്ണിക്കുട്ടന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ കഴക്കൂട്ടം പൊലീസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉണ്ണിക്കുട്ടന്‍ കിന്‍ഫ്രയിലെ മെഴ്‌സിലിസ് ഐസ് ക്രിം കമ്പനിയിലെ ജീവനക്കാരനാണ്.