സുല്‍ത്താന്‍ ബത്തേരി: വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു, സുല്‍ത്താന്‍ ബത്തേരിയില്‍ ഭര്‍തൃ വീടിന് മുന്നില്‍ പ്രതിഷേധിച്ച് യുവതിയും മകളും രംഗത്ത്. ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളുമാണ് ഭര്‍തൃ പീഡനം ആരോപിച്ച് രംഗത്തെത്തിയത്.
നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെതിരെയാണ് ഷഹാന ബാനുവിന്റെ ആരോപണം. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍തൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭര്‍ത്താവ് മര്‍ദിച്ചു എന്നാരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളും ചികിത്സ തേടുകയും ചെയ്തു.
വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും മകള്‍ക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറയുന്നു. ഇതിനിടയില്‍ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞാണ് സിദ്ദീഖിന്റെ വീട്ടിലെത്തിയതെന്ന് ഷഹാന പറഞ്ഞു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹാന ഉയര്‍ത്തുന്നത്. ഭര്‍തൃ പീഡനം ഏല്‍ക്കേണ്ടി വന്നു. ഭര്‍ത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും ഷഹാന ആരോപിച്ചു. വിവാഹ മോചനത്തിന് മുന്നെ വീണ്ടും വിവാഹം കഴിച്ചു. മകള്‍ക്കും ചെലവിന് പണം നല്‍കുന്നില്ലെന്നും ഷഹാന പറയുന്നു.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ഷഹാനയുടെ ഭര്‍തൃവീട്ടുകാര്‍ രംഗത്തെത്തി. മകള്‍ക്ക് ചെലവിന് നല്‍കുന്നുണ്ട്. പ്രശ്നത്തില്‍ പലപ്പോഴായി മധ്യസ്ഥത പറഞ്ഞതാണ്. ഷഹാനയും ബന്ധുക്കളും ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെന്നും ഭര്‍തൃവീട്ടുകാര്‍ പറയുന്നു. ഷഹാനയുടെ പ്രതിഷേധത്തിനിടെ ബത്തേരി പോലീസ് സ്ഥലത്തെത്തി.
Discussion about this post