തിരുവനന്തപുരം: യുവതിയെ മദ്യം നല്കി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന പരാതിയില്‍ യുവാവും യുവതിയും പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം.മലപ്പുറം പൊന്നാനി സ്വദേശിയായ ശരത്(28), ഗൂഡല്ലൂര്‍ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്.
ആശുപത്രി ജീവനക്കാരിയായ കൊച്ചി സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയും സൂര്യയും ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയെ സൂര്യ കോവളത്ത് എത്തിച്ചത്.
also read:കോവിഡ് കേസുകള്‍ കൂടുന്നു, 265 പേര്‍ക്ക് കൂടി വൈറസ് ബാധ
ശേഷം കോവളത്ത് ഹോട്ടലില്‍ മുറിയെടുത്ത സൂര്യ ഇവിടേക്ക് ശരത്തിനെ വിളിച്ചു വരുത്തി. ശരത് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്കി. അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ സൂര്യ മൊബൈലില്‍ ചിത്രീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.തിങ്കളാഴ്ച്ച തിരിച്ച് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിലും പരാതി നല്കി. പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post