വയറുവേദന ചികിത്സയ്ക്കായി യുവതിയെ വിളിച്ചുവരുത്തി; മരുന്ന് നൽകി മയക്കി പീഡനത്തിന് ഇരയാക്കി; വ്യാജസിദ്ധൻ പിടിയിൽ, പോക്‌സോ കേസിലും പ്രതി

കോഴിക്കോട്: വയറുവേദനയ്ക്കുള്ള ചികിത്സിക്ക് സമീപിച്ച യുവതിക്ക് രോഗശാന്തി വാഗ്ദാനം ചെയ്ത് മരുന്ന് നൽകി മയക്കി പീഡനത്തിനിരയാക്കി. കേസിൽ പ്രതിയായ വ്യാജ സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കാവനൂർ സ്വദേശിയായ അബ്ദുൾ റഹ്‌മാനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഡിസംബർ ഒൻപതാം തീയതി മടവൂരിൽ മുറിയെടുത്തായിരുന്നു ഇയാൾ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചത്.

വയറുവേദനയ്ക്ക് ചികിത്സ നൽകാമെന്ന് പറഞ്ഞ് പ്രതി യുവതിയെ മരുന്ന് നൽകി മയക്കുകയായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചു. യുവതി പരാതി നൽകിയതിന് പിന്നാലെ പ്രതിയെ അരീക്കോട്ടുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

also read- ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ്; ഗുസ്തി അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് സാക്ഷി മാലിക്; മടങ്ങിയത് ഷൂസ് ഊരി കണ്ണീരോടെ

വ്യാജസിദ്ധനായ അബ്ദുൾ റഹ്‌മാൻ സമാനരീതിയിൽ കൂടുതൽ യുവതികളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2019-ൽ ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായ അബ്ദുൾ റഹ്‌മാൻ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Exit mobile version