കൊല്ലം: ഭിന്നശേഷിക്കാരിയായ എട്ട് വയസ്സുള്ള മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌ക (8) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 19 മുതല്‍ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പോലീസില്‍ പരാതി കൊടുക്കുകയും സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തു.
ശേഷം ഇന്ന് രാവിലെ അമ്മ മിനി ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്ന് അമ്മ പോലീസില്‍ മൊഴി നല്‍കി. ഫോറന്‍സിക്, വിരളടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങല്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.