മമ്മൂക്ക തുണയായി, ഹൃദ്യം പദ്ധതിയിലൂടെ ബിന്ദു പുതുജീവിതത്തിലേക്ക്

മലയാള സിനിമാതാരം മമ്മൂട്ടി ഒരു നടനെന്ന നിലയില്‍ മാത്രമല്ല, മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയിലും ജനങ്ങളുടെ മനസ്സില്‍ നിറയുകയാണ്. മമ്മൂട്ടി മുന്‍കൈയ്യെടുത്ത് നടത്തുന്ന ഹൃദ്യം ജീവകാരുണ്യ പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബത്തിലെ യുവതിക്ക് തന്റെ ജീവിതം തിരികെ ലഭിച്ചിരിക്കുകയാണ്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിനാണ് ഹൃദ്യം പദ്ധതിയിലൂടെ ജീവന്‍ തിരികെ കിട്ടിയത്. ബിന്ദുവിന് ഏഴുലക്ഷത്തോളം രൂപ ചെലവുള്ള വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് സൗജന്യമായി ചെയ്തു നല്‍കിയത്.

also read:അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം പെരുമഴ, കടലാക്രമണത്തിനും സാധ്യത

ബിന്ദുവിന്റെ ഭര്‍ത്താവ് ശ്രീകുമാര്‍ സ്‌ട്രോക്ക് വന്ന് ഒരുവശം തളര്‍ന്ന് കിടപ്പിലായിരുന്നു. പതിയെ ജീവിതത്തിലേക്ക് മടങ്ങവെയാണ് ബിന്ദുവും രോഗിയായത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ചികിത്സയും ചെലവുമൊക്കെ താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

മുന്‍ മന്ത്രി ജോസ് തെറ്റയിലാണ് ബിന്ദുവിന്റെ അവസ്ഥയെ കുറിച്ച് മമ്മൂക്കയോട് പറഞ്ഞത്. മമ്മൂട്ടിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു ബിന്ദുവിനെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ആലു രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു ബിന്ദുവിന്റെ ശസ്ത്രക്രിയ.

Exit mobile version