മദ്യപിച്ചെത്തി വാക്കുതര്‍ക്കം, ഹെല്‍മറ്റ് കൊണ്ട് ഭാര്യയെയും മകളെയും ക്രൂരമായി മര്‍ദിച്ച് 55കാരന്‍, അറസ്റ്റില്‍

മംഗളൂരു: ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. അമ്പത്തിയഞ്ചുകാരനായ ബെല്‍ത്തങ്ങാടി കോട്ടെ ബാഗിലുവില്‍ താമസിക്കുന്ന സുരേഷ് ഗൗഡ എന്നയാളാണ് അറസ്റ്റിലായത്.

arrest | bignewslive

മദ്യലഹരിയിലായിരുന്നു മര്‍ദനം. ഡിസംബര്‍ 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അമിതമായി മദ്യപിച്ചെത്തിയ സുരേഷ് രൂക്ഷമായ വാക്ക് തര്‍ക്കത്തിന് പിന്നാലെ ഭാര്യ മോഹിനിയെയും 19കാരി മകള്‍ പൂജയെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

also read:നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ഇരുവര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഹെല്‍മറ്റും വടി കൊണ്ടുമേറ്റ അക്രമത്തില്‍ മോഹിനിയുടെ മുഖത്തിനും കണ്ണിനും പരുക്കേറ്റു. ഇവരുടെ ഇടതു കണ്ണിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

arrest | bignewslive

പൂജയുടെ തലയ്ക്കും കണ്ണിനുമാണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. പൂജ ആക്രമണ വിവരം അയല്‍വാസിയെ അറിയിച്ചതോടെ മറ്റു പ്രദേശവാസികളും സ്ഥലത്തെത്തി. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

Exit mobile version