നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം.

accident | bignewslive

ബെക്ക് യാത്രികനായ പാലക്കാട് ചിമ്പുക്കാട്ട് സ്വദേശി ഷജില്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം.

also read: ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണ യുവാവിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

accident | bignewslive

Exit mobile version